ഭീമനെ മികച്ച കഥാപാത്രമാക്കാൻ മോഹൻലാലിന് വി ടി ബൽറാമിന്റെ വക ഉപദേശം!

Webdunia
ബുധന്‍, 24 മെയ് 2017 (11:00 IST)
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി മാറും രണ്ടാമൂഴം എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ല. ആയിരം കോടി മുടക്കി എം.ടിയുടെ നോവൽ ‘രണ്ടാമൂഴം’ മഹാഭാരതമെന്ന പേരിൽ സിനിമയാക്കുമ്പോൾ ഭീമനായി എത്തുന്ന മോഹൻലാലിന് ഉപദേശവുമായി വി ടി ബൽറാം എം എൽ എ
 
ബഹുമാനപ്പെട്ട ശ്രീ. മോഹൻലാൽ, ഡോ. സുനിൽ പി ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്കാരിക ചരിത്രം’ എന്ന പ്രഭാഷണ പരമ്പര നിർബന്ധമായും താങ്കൾ ​കേൾക്കണം’ എന്നാണ് ബൽറാം തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.  
 
‘യൂട്യൂബിലൂടെ താങ്കൾ ആ പ്രഭാഷണം കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകൾക്കിടയിൽ താങ്കൾക്കത്‌ കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതിന്‌ സമയം കണ്ടെത്തണം’ ബൽറാമി​​​െൻറ അഭ്യർത്ഥനയാണിത്​.‘രണ്ടാമൂഴം’ നോവൽ മഹാഭാരതമെന്ന പേരിൽ സിനിമയാക്കിയാൽ തിയറ്റർ കാണില്ലെന്ന്​ വിശ്വഹിന്ദു പരിഷത്ത്​ നേതാവ്​ കെപി ശശികല ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ്​ ത​​​ഫേസ്​ബുക്ക്​ പേജിലൂടെ മോഹൻലാലിന്​ ബൽറാം ഉപദേശം നൽകുന്നത്​.
 
മഹാഭാരതത്തി​​​െൻറ സാംസ്​കാരിക ചരിത്രത്തെക്കുറിച്ച്​ ഇടതു ചിന്തകനും എഴു​ത്തുകാരനും അധ്യാപകനുമായ സുനിൽ പി. ഇളയിടം നടത്തിവരുന്ന പ്രഭാഷണ പരമ്പര ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്​. രണ്ട്​ രീതിയിൽ ഈ പ്രഭാഷണം മോഹൻലാലിന്​ പ്രയോജനപ്പെടുമെന്ന്​ ബൽറാം പറയുന്നു.
 
ഒന്ന്​: ഭീമ​​​ന്റെ കഥാപാത്രത്തെ കൂടുതൽ ആഴത്തിലുൾക്കൊള്ളാൻ ആ പ്രഭാഷണം സഹായിക്കും. അതിലൂടെ മോഹൻലാലിന്റെ എക്കാലത്തെയ​ും മികച്ച കഥാപാത്രമായി എം.ടിയുടെ ഭീമൻ മാറും.
 
രണ്ട്​: സിനിമക്ക്‌ മഹാഭാരതമെന്ന് പേരിട്ടാൽ തിയറ്റർ കാണില്ലെന്ന്​ ആക്രോശിച്ച്​ വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും ബ്ലോഗിലൂടെയോ മറ്റോ മറുപടി നൽകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും ആ പ്രഭാഷണം ഉപകരിക്കും. ‘താങ്കളുടെയും ശശികലയുടേയും മ്യൂച്വൽ ഫ്രണ്ട്സ്‌ ആയ പല സംഘികൾക്കും മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ്‌ പോസ്റ്റിന്‌ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു’ എന്ന്​ പറഞ്ഞാണ്​ ബൽറാം ത​​​ന്റെ പേസ്​റ്റ്​ അവസാനിപ്പിക്കുന്നത്​.
Next Article