കലോത്സവ വേദിയിൽ തനിക്ക് കിട്ടേണ്ടിയിരുന്ന കലാതിലകപട്ടം അന്ന് സിനിമ- സീരിയൽ മേഖലയിൽ പ്രശസ്തയായിരുന്ന അമ്പിളി ദേവി തട്ടിയെടുത്തുവെന്ന് പല വേദികളിൽ നടി നവ്യ നായർ പറഞ്ഞിരുന്നു. മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞ് താരം കരഞ്ഞത് പലരും ഇന്നും മറന്നു കാണില്ല. എന്നാൽ, നവ്യ നയർ പറയാത്ത ഒരു കാര്യമുണ്ട്.
അഭിനയ കുലപതി ജഗതി ശ്രീകുമാറിന്റെ കാൽ തൊട്ട് വന്ദിച്ചാണ് നവ്യ ആദ്യമായി നൃത്തം ചെയ്തതെന്ന കാര്യം. നവ്യയുടെ അമ്മയുടെ സഹോദരനായ കെ മധുവാണ് ഇക്കാര്യം പറഞ്ഞത്. ജഗതി പങ്കെടുത്ത ഒരു പഴയ ചാനല്‍ പരിപാടിയിൽ വെച്ചായിരുന്നു കെ മധു ഇക്കാര്യം പറഞ്ഞത്. നവ്യയുടെ ഡാന്‍സ് അരങ്ങേറ്റത്തിന് ജഗതിയെ കൊണ്ടുവരാം എന്ന് നവ്യയുടെ അച്ഛന് മധു വാക്ക് കൊടുത്തിരുന്നു.
തിരക്കുകൾക്കിടയിലും ജഗതിയും മധുവും നവ്യയുടെ ഡാൻസ് കാണാൻ നാട്ടിലെത്തി. അങ്ങനെ ജഗതിയുടെ അനുഗ്രഹത്തോടെയാണ് നവ്യ നായര്‍ ആദ്യമായി നൃത്തം വേദിയില്‍ അവതരിപ്പിച്ചത്. കെ മധു ഇക്കാര്യങ്ങളത്രെയും പറഞ്ഞു തീരുവോളം അക്ഷമനായി ജഗതി കേട്ടിരുന്നു. ''മധു ഇതോര്‍ത്ത് പറഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. പക്ഷേ നവ്യ നായര്‍ ഒരു വേദിയിലും ഇത് പറഞ്ഞു കേട്ടില്ല' എന്നായിരുന്നു ജഗതിയുടെ പ്രതികരണം.