അയാൾ കഥയെഴുതുകയാണ്, ആനക്കാട്ടിൽ ചാക്കോച്ചിയുടെ രണ്ടാം വരവിനായി !

Webdunia
ശനി, 27 മെയ് 2017 (09:15 IST)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നാണ് ലേലം. സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്ന്. ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി നിറഞ്ഞാടിയ സിനിമയായിരുന്നു ലേലം. ചാക്കോച്ചി തിരിച്ചു വരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ ഏതാണ്ടൊക്കെ തീരുമാനമായിരിക്കുകയാണ്. 
 
‘ലേലം 2’ അണിയറയിൽ ഒരുങ്ങുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സുരേഷ്ഗോപി നായകനാകും. ‘കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2. വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി വീണ്ടും മുഖ്യധാരയിലേക്ക് വരുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തിന്റെ തിരക്കഥാ രചനയിലേക്ക് രഞ്ജി പണിക്കർ നീങ്ങിയതായാണ് റിപ്പോർട്ടുകൾ.  
 
1997 ലായിരുന്നു ലേലം റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കഥയൊരുക്കുകയാണ് രഞ്ജി പണിക്കര്‍. രഞ്ജി പണിക്കര്‍ ലേലം 2 ന് വേണ്ടി കഥയെഴുതുമ്പോള്‍ മകന്‍ നിഥിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കസബയ്ക്ക് തിരക്കഥയെഴുതിയത് നിഥിന്‍ തന്നെയായിരുന്നു. എന്നാല്‍ ലേലം 2 എഴുതുന്നത് രണ്‍ജി പണിക്കരാണ്. തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും യഥേഷ്ടമുണ്ടാകുമെന്ന് സാരം.
Next Article