മുൻ ഭാര്യയെന്ന് പരാമർശിക്കരുത്, വിവാഹ​മോചിതരായിട്ടില്ല; വേർപിരിയുക മാത്രമാണ് ചെയ്തതെന്നും സൈറ ബാനു

നിഹാരിക കെ.എസ്

തിങ്കള്‍, 17 മാര്‍ച്ച് 2025 (11:58 IST)
തന്നെ എ ആർ റഹ്‌മാന്റെ മുൻ ഭാര്യയെന്ന് പരാമർശിക്കരുതെന്ന അഭ്യർഥനയുമായി സൈറ ബാനു. തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും വേർപിരിയുക മാത്രമാണ് ചെയ്തതെന്നും സൈറ ബാനു പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് എ ആർ റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഭാര്യയായിരുന്ന സൈറ ബാനു പുതിയ പ്രസ്താവന പുറത്തിറക്കിയത്.
 
തന്റെ ആരോഗ്യപ്രശ്‌നങ്ങളാണ് എ ആർ റഹ്‌മാനുമായുള്ള ബന്ധം പിരിയാൻ കാരണമെന്നാണ് സൈറ ബാനു പറഞ്ഞത്. ആശുപത്രിയിൽ കഴിയുന്ന എ ആർ റഹ്‌മാൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അവർ ആശംസിച്ചു.
 
ഞായറാഴ്ച രാവിലെയാണ് എ ആർ റഹ്‌മാനെ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹം കഴിഞ്ഞ ദിവസമാണ് ലണ്ടനിൽനിന്ന് തിരികെയെത്തിയത്. ഇതിനുപിന്നാലെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോ​ഗ്യ നില തൃപ്തികരമായതിനെത്തുടർന്ന് ആശുപത്രി വിടുകയും ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍