ബേസില്‍ പറഞ്ഞാല്‍ നാട്ടില്‍ വരാം ! കമന്റിനായി യുവാവിന്റെ കാത്തിരിപ്പ്, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഫെബ്രുവരി 2024 (13:08 IST)
Basil Joseph
സോഷ്യല്‍ മീഡിയയുടെ കാലതല്ലേ ഇപ്പോള്‍.. പഠനം തുടങ്ങണമെങ്കില്‍ ടൊവിനോ തോമസ് കമന്റ് ചെയ്യണമെന്ന ആവശ്യം അടുത്തിടെ ട്രെന്‍ഡ് ആയി മാറിയിരുന്നു. പിന്നാലെ ബേസില്‍ ജോസഫിനോട് കമന്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു യുവാവ് രംഗത്ത് എത്തിയിരിക്കുകയാണ്.ആറു വര്‍ഷമായി നാട്ടിലെത്തിയിട്ട്, ബേസില്‍ ജോസഫ് കമന്റ് ചെയ്താല്‍ നാട്ടില്‍ വരാം എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയാണ് അയാള്‍ പങ്കുവെച്ചിരിക്കുന്നത്.ഇഷ്ട താരത്തിന്റെ കമന്റ് വരുമെന്ന് പ്രതീക്ഷയോടെയാണ് വീഡിയോ പങ്കുവെച്ചത്. 
 
'ബേസില്‍ ജോസഫ് ഈ വിഡിയോയില്‍ കമന്റിട്ടാല്‍ ഞാന്‍ ഇന്ത്യയിലേക്കുള്ള വിമാനം ബുക്ക് ചെയ്യും. കാനഡയില്‍ വന്നിട്ട് ആറ് വര്‍ഷമായി. ഒരു തിരിച്ചുവിളിക്കായി ഞാന്‍ കാത്തിരിക്കുന്നു.',-എന്നാണ് കോട്ടയം സ്വദേശിയായ യുവാവ് വീഡിയോയ്ക്ക് ഒപ്പം എഴുതിയത്. പ്രതീക്ഷിക്കാതെ വീഡിയോ വൈറലായി. ബേസിലിന്റെ അടുത്തേക്ക് വീഡിയോ എത്തി. ഒടുവില്‍ ഇഷ്ടതാരം കമന്റുമായി എത്തി.'മകനേ മടങ്ങി വരൂ'  എന്നാണു വിഡിയോയ്ക്ക് കമന്റായി ബേസില്‍ ജോസഫ് കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malayali360.ca

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍