എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് തരാം അവാർഡ് നിശ ബഹിഷ്കരിക്കുകയായിരുന്നു. നയൻതാരയ്ക്കൊപ്പം കാർത്തി, ചിമ്പു, ഖുസ്ബൂ തുടങ്ങിയ താരങ്ങളും ചടങ്ങ് ബഹിഷ്കരിച്ചു. തമിഴ് സിനിമ താര സംഘടനയായ നടികർസംഘം വിലക്കിയതാണ് കാരണം.
കോടികൾ മുടക്കി നടത്തുന്ന ഇത്തരം ഷോകളുടെ അണിയറക്കാർ ഒരു തുക കലാകാരന്മാരുടെയും നിർമാതാക്കളുടെയും സംഘടകളിലേക്കു നൽകണമെന്ന് ടികർസംഘം തലവൻ വിശാൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനോട് കടുത്ത എതിർപ്പാണ് ഷോനടത്തിപ്പുകാർ അറിയിച്ചത്. എന്നാൽ, വിശാലിനെ അനുകൂലിച്ച താരങ്ങളാണ് അവാർഡ് നിശ ബഹിഷ്കരിച്ചത്.