ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന നടിയാണ് സോന ഹെയ്ഡൻ. അജിത്ത് നായകനായ പൂവെല്ലാം ഉൻ വാസം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് വിജയ് നായകനായ ഷാജഹാനിലും അഭിനയിച്ചു. ഗ്ലാമർ വേഷങ്ങളിലൂടെയാണ് സോന കയ്യടി നേടുന്നത്. ഇപ്പോൾ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. ഇതിനിടെ പ്രമുഖ നടൻ വടിവേലുവിനെക്കുറിച്ച് സോന പറഞ്ഞ വാക്കുകൾ ചർച്ചയായി മാറുകയാണ്.
വടിവേലുവിനൊപ്പം രജനീകാന്ത് നായകനായ കുസേലൻ എന്ന ചിത്രത്തിലാണ് സോന അഭിനയിച്ചത്. ഇരുവരുടേയും കോമഡി രംഗങ്ങൾ വലിയ ഹിറ്റായിരുന്നു. എന്നാൽ ഇനിയൊരിക്കലും താൻ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നാണ് സോന പറയുന്നത്. ഈ ചിത്രത്തിന് ശേഷം നിര്വഹദി ഓഫറുകൾ വന്നിരുന്നുവെന്നും എന്നാൽ താൻ അതെല്ലാം വേണ്ടെന്ന് വെയ്ക്കുകയാണ് ചെയ്തതെന്നും സോന പറയുന്നു. തനിക്ക് ഒരു കോടി തന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. പിച്ചയെടുത്ത് ജീവിക്കേണ്ടി വന്നാൽ പോലും താൻ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നും സോന പറയുന്നുണ്ട്.
എന്തുകൊണ്ടാണ് സോന ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല. വടിവേലുവിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവങ്ങളാണ് നടിയുടെ നിലപാടിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. അതേസമയം തന്റെ സ്വന്തം കഥ പറയുന്ന വെബ് സീരീസിന്റെ തിരക്കിലാണ് സോന ഇപ്പോൾ. സ്‌മോക്ക് എന്ന പേരിട്ടിരിക്കുന്ന വെബ് സീരീസ് ഷാർപ്ഫ്‌ലിക്‌സ് ഒടിടിയിലൂടെയാണ് റിലീസാകുന്നത്.