കമലിന് സംഭവിക്കേണ്ടത് സംഭവിച്ചു എന്നങ്ങ് വിചാരിച്ചാല്‍ മതി, അല്ലാതൊന്നുമില്ല: മോഹന്‍ലാല്‍

വെള്ളി, 13 ജനുവരി 2017 (10:34 IST)
സംവിധായകന്‍ കമലിനെ രാജ്യം കടത്തണമെന്ന ഭീണിയുമായി സംഘപരിവാര്‍ രംഗത്ത് എത്തിയപ്പോള്‍ മലയാളത്തിലെ ഒരു മുന്‍നിര താരം പോലും പ്രതികരിച്ചിരുന്നില്ല. സഹനടനായ അലൻസിയർ ഒറ്റയാൾ പോരാട്ടവുമായി രംഗത്തെത്തിയപ്പോൾ സിനിമ മേഖലയിലെ പലരും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. 
 
കമലിനെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച് മോഹൻലാലിന്റെ അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ''ഓരോരുത്തര്‍ക്ക് ജീവിതത്തില്‍ ഓരോന്ന് സംഭവിക്കണം എന്നുണ്ട്. അത് സംഭവിച്ചു എന്നങ്ങ് വിചാരിച്ചാല്‍ മതി. അല്ലാതൊന്നുമില്ല എന്നായിരുന്നു കമലിനെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള ലാലിന്റെ പ്രതികരണം. മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തിലാണ് മോഹന്‍ലാൽ ഇങ്ങനെ പറഞ്ഞത്. 
 
ചലച്ചിത്രമേളയില്‍ ദേശീയ ഗാനം ആലപയ്ക്കുന്നതിനെതിരെ സംസാരിച്ച കമലിന്റെ വീട്ടു മുറ്റത്ത് ചിലര്‍ ദേശീയ ഗാനം ആലപിച്ച് പ്രതിഷേധിച്ചതിനെ കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത് എന്നായിരുന്നു അവതാരകന്റെ ചോദ്യം. സത്യസന്ധമായി പറഞ്ഞാല്‍ അത് സംഭവിയ്ക്കുമ്പോള്‍ ഞാന്‍ കേരളത്തില്‍ ഇല്ലായിരുന്നു എന്നാണ് നടന്‍ ആദ്യം പ്രതികരിച്ചത്.
 
കാന്‍ ഫെസ്റ്റിവലിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ ആളുകള്‍ സിനിമ കാണാന്‍ പോകുന്നത്, ആ സിനിയോട് നമുക്കുള്ള ബഹുമാനം കൊണ്ടാണ്. അത്തരമൊരു സിനിമ കാണാന്‍ പോകുമ്പോള്‍ നമ്മള്‍ ഒരു തയ്യാറെടുപ്പ് നടത്തുകയാണ്. അപ്പോള്‍ ദേശീയ ഗാനം ആലപിയ്ക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മോഹന്‍ലാൽ ചോദിയ്ക്കുന്നത്.
 

വെബ്ദുനിയ വായിക്കുക