മോഹന്‍ലാല്‍ 'റമ്പാന്‍' വേണ്ടെന്നുവയ്ക്കാന്‍ കാരണമെന്ത് ? ആരാധകര്‍ക്ക് നിരാശ

കെ ആര്‍ അനൂപ്

വെള്ളി, 7 ജൂണ്‍ 2024 (12:59 IST)
മോഹന്‍ലാലിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ജോഷി ചിത്രമാണ് റമ്പാന്‍. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന സിനിമ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഇതൊരു മാസ് ആക്ഷന്‍ സിനിമയാണ്.
 
റമ്പാന്‍ തിരക്കഥയുമായി ബന്ധപ്പെട്ട കാരണത്താല്‍ സിനിമ ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നു.മെഷീന്‍ ഗണ്ണും മറുകൈയില്‍ ചുറ്റികയുമായി കാറിനു മുകളില്‍ തിരഞ്ഞുനില്‍ക്കുന്ന മോഹന്‍ലാലിന്റെ പോസ്റ്റര്‍ നേരത്തെ വൈറലായി മാറിയിരുന്നു.ബുള്ളറ്റിന്റെ ചെയിനാണ് റമ്പാന്റെ പ്രധാന ആയുധം. ടോട്ടല്‍ ഫിക്ഷന്‍ മൂവിയാണ് ഇതെന്ന് ചെമ്പന്‍ വിനോദ് പറഞ്ഞിരുന്നു.
 
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന റമ്പാന്‍ എന്ന കഥാപാത്രത്തിന്റെ മകളായി നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കര്‍ വേഷമിടും.അങ്കമാലി ഡയറീസ്, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ക്കു ശേഷം ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. സിനിമ ഉപേക്ഷിച്ചു എന്ന് പറയപ്പെടുന്ന വാര്‍ത്തകളോട് മോഹന്‍ലാലോ മറ്റ് അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍