"നല്ല ഒരു ക്യാരക്ടറായിരുന്നു. സൂപ്പർസ്റ്റാറുകളുടെ നായികയായി മാത്രമെ ഞാൻ സിനിമ ചെയ്യുകയുള്ളൂ എന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. അത് എനിക്ക് മാറ്റണമെന്നുണ്ടായിരുന്നു. കഥയ്‌ക്കും കഥാപാത്രത്തിനുമാണ് ഞാൻ പ്രാധാന്യം നൽകുന്നതെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് എനിക്ക് ലഭിച്ച ശരിയായ സിനിമയായിരുന്നു കഥ പറയുമ്പോൾ.വളരെ നിഷ്‌കളങ്കയായ ഒരു കഥാപാത്രം. വലിയ ലോക വിവരമൊന്നുമില്ലാത്ത, സാധാരണക്കാരിയായ, സ്‌നേഹ സമ്പനയായ ഒരു സ്ത്രീ. എനിക്ക് ആ കഥാപാത്രം വളരെ ഇഷ്ടപ്പെട്ടു. കഥാപാത്രം മാത്രമല്ല, ആ സിനിമയുടെ തിരക്കഥയും ഗംഭീരമായിരുന്നു. വൈകാരികമായി തൊടുന്ന തിരക്കഥയായിരുന്നു കഥ പറയുമ്പോൾ എന്ന സിനിമയുടേത്.തമിഴിലേയ്‌ക്ക് പോയപ്പോൾ ഒരുപാട് മാറ്റങ്ങളുണ്ടായി. കഥ പറഞ്ഞപ്പോൾ ഒന്ന്, ചെയ്തപ്പോൾ മറ്റൊന്ന്. ഇത് കഥ പറയുമ്പോൾ സിനിമ തന്നെയാണോ എന്ന് തോന്നിപ്പോയി. തിരക്കഥയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. തമിഴ് റീമേക്കിൽ ഞാൻ ഒട്ടും ഹാപ്പി ആയിരുന്നില്ല. കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ വൈകാരികത തമിഴിൽ ചെയ്തപ്പോൾ നഷ്ടപ്പെട്ടുപ്പോയി. അതുകൊണ്ട് ആ സിനിമയിൽ സന്തുഷ്ടയായിരുന്നില്ല ഞാൻ",-മീന പറഞ്ഞു.