ആദ്യം പരീക്ഷ പിന്നെ സിനിമ, ഇതെന്റെ അപേക്ഷയായി കാണുക; വിനീത് ശ്രീനിവാസൻ

വെള്ളി, 8 ഏപ്രില്‍ 2016 (15:22 IST)
തട്ടത്തിൻ മറയത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വർഗരാജ്യം തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു. നിവിൻ നായകനായി എത്തുന്ന ചിത്രത്തിൽ ജേക്കബിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രഞ്ജി പണിക്കരാണ്.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തില്‍ വിനീതിന് അടുത്ത് അറിയാവുന്ന ആളുകളുടെ കഥയാണ്.
 
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വിനീത് ആരാധകർക്കായി ഒരു കത്ത് എഴുതിയിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സന്തുഷ്ടമായ മനസ്സോടെ തീയറ്ററിലേക്ക് വരണമെന്നും, പ്രാർത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞവർക്കും ആശംസകൾ അറിയിച്ചവർക്കും നന്ദി അറിയിച്ച് കൊണ്ട് ഒരു കത്ത്.
 
എന്നാൽ കത്തിലെ ഒരു കുട്ടിയുടെ കമന്റിന് മാത്രം വിനീത് മറുപടി നൽകി. തനിക്കിന്ന് പരിക്ഷയുണ്ടായിട്ടു കൂടി ആദ്യ പ്രദർശനത്തിനായി ബുക്ക് ചെയ്തുവെന്നും എങ്കിലും വിനീതേട്ടനോടുള്ള ഇഷ്ടം കാരണം സിനിമ കാണുമെന്നുമായിരുന്നു കമന്റ്. എന്നാൽ ഇങ്ങനെ ചെയ്യരുതെന്നും ആദ്യം പഠനം പിന്നെ സിനിമ, ഇന്ന് പരീക്ഷ എഴുതണം, ഇതെന്റെ അപേക്ഷയായി കാണണമെന്നും വീനീത് കുട്ടിക്ക് മറുപടി നൽകി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക