'മോഹൻലാലിനെ സോപ്പിട്ട് ചാൻസ് വാങ്ങുന്നവരും ചില ആരാധകരുമാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണം'; മനസ്സ് തുറന്ന് വിനയൻ

വെള്ളി, 2 നവം‌ബര്‍ 2018 (15:02 IST)
മോഹൻലാലിനോടുണ്ടായിരുന്ന പ്രശ്‌നമെന്താണെന്ന് തുറന്നുപറഞ്ഞ് സംവിധായകൻ വിനയൻ. താനും മോഹൻലാലും തമ്മിൽ വലിയ പ്രശ്‌നങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു എന്ന് സംവിധായകൻ പറഞ്ഞു. അദ്ദേഹത്തിന് ചുറ്റുമുള്ളവരുടേയും ചില ആരാധകരുടേയും വാക്കുകൾ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. മനോരമയുമായുള്ള അഭിമുഖത്തിലാണ് വിനയൻ ഇക്കാര്യം വ്യക്തമാക്കിയത്.
 
'സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായത്. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, അദ്ദേഹത്തിന് ചുറ്റുമുള്ളവരുടെയും ചില ഫാന്‍സുകാരുടെയും പ്രശ്‌നങ്ങള്‍ കൊണ്ടാണ്. മോഹന്‍ലാലിന്റെ ഹിസ്‌ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പര്‍സ്റ്റാര്‍ വരുന്നത്. വിനയന്‍ ആ സിനിമ കൊണ്ടുവന്നത് നിങ്ങളെ തകര്‍ക്കാനാണെന്ന് ചിലർ മോഹന്‍ലാലിനോട് പറഞ്ഞതായിരുന്നു പ്രശ്‌നങ്ങൾ.
 
അത്രയും മികച്ചൊരു സിനിമയെ എതിര്‍ക്കാന്‍ വേണ്ടിയാണോ ഞാന്‍ ആ സിനിമ ഉണ്ടാക്കിയത്. എന്തൊരു വിഡ്ഢികളാണ് അവര്‍. മോഹന്‍ലാല്‍ അല്ല അത് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന് ചുറ്റും നടക്കുന്ന ചില കക്ഷികളുണ്ട്. അദ്ദേഹത്തെ സോപ്പിട്ട് നടന്ന് ചാന്‍സ് മേടിക്കുന്ന ചിലർ‍. പിന്നീട് മോഹന്‍ലാലിനെ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തുവെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍