വിക്രമിന്റെ മകൾ സുമംഗലിയാകുന്നു!

ഞായര്‍, 26 ജൂണ്‍ 2016 (13:09 IST)
ചിയാൻ വിക്രത്തിന്റെ മകളുടെ വിവാഹനിശ്ചയം ഉറപ്പിക്കുന്നു. വിക്രത്തിന്റെ ആരാധകർക്ക് എറ്റവും സന്തോഷം പകരുന്ന വാർത്തയാണിത്. നഗരത്തിലെ പ്രമുഖമായ സ്റ്റാർ ഹോട്ടലിൽ വെച്ച് ജൂലായ് 10 ന് വിവാഹനിശ്ചയം നടത്താനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.
 
വിക്രത്തിന്റെ കുടുംബത്തിൽ ആഘോഷങ്ങൾ ഇപ്പോഴേ തുടങ്ങിയത്രെ. മകൾ അക്ഷിതയ്ക്ക് വരനായി എത്തുന്നത് പ്രമുഖ രംഗനാഥൻ കുടുംബത്തിലെ  മനു രഞ്ജിത്താണ്. കുടുംബത്തിൽ നിന്നും സിനിമ മേഖലയിൽ നിന്നും അടുത്ത് ബന്ധമുള്ളവരെ മാത്രമാണ് ചടങ്ങിന് ക്ഷണിച്ചിരിക്കുന്നത്. അടുത്ത വർഷമായിരിക്കും വിവാഹമെന്നാണ് സൂചന.
 
അറുപത്തിമൂന്നാമത് ഫിലിംഫെയർ പുരസ്കാരത്തിൽ തമിഴിൽ നിന്നുള്ള മികച്ച നടനുള്ള അവാർഡ് വിക്രത്തിനായിരുന്നു. ഐ എന്ന സിനിമയിലെ അഭിനയത്തിനാണ് താരത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക