ലൈഗര്‍ തകര്‍ന്നെങ്കിലും വിജയ് ദേവര കൊണ്ടയുടെ താരമൂല്യമുയര്‍ന്നിട്ടുണ്ട്. വലിയ പ്രതീക്ഷയോടെ വന്ന ചിത്രം ആയിരുന്നു ലൈഗര്‍. ഇതിന്റെ പരാജയം തന്നെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് വിജയ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ മറ്റൊരു ചിത്രം അദ്ദേഹം പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ താരമൂല്യം ഈ ചിത്രത്തോടെ ഉയര്‍ന്നു എന്നാണ് പുതിയ വിവരങ്ങള്‍ ലഭിക്കുന്നത്. കഴിഞ്ഞദിവസമാണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.