ജീവിതത്തിൽ പോരാടി ജയിച്ച നയൻ‌താരയ്ക്കൊപ്പം മൂന്നാമത്തെ പടമാണിത്: വിജയ്

എസ് ഹർഷ

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (10:23 IST)
രണ്ടു ദിവസം മുൻപാണ് ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വെച്ച് നടന്നത്. തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം ആറ്റ്ലി – വിജയ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിൽ നയൻ‌താര ആണ് നായിക. 
 
ഇതിന്റെ ഓഡിയോ ലോഞ്ച് ഫങ്ക്ഷനിൽ വെച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ‘ജയിക്കാനുള്ള പെൺ‌കളുടെ പോരാട്ടത്തിൽ ജീവിതത്തിൽ പോരാടി ജയിച്ച നയൻ‌താരയും ഉണ്ടെന്നത് വലിയ കാര്യമാണ്. നയന്താരയ്ക്കൊപ്പം ഇത് മൂന്നാമത്തെ പടമാണ്.’- വിജയ് പറഞ്ഞു. വില്ല്, ശിവകാശി എന്നീ പടങ്ങളിലാണ് ഇരുവരും നേരത്തേ ഒന്നിച്ച് അഭിനയിച്ചത്. 
 
തന്നോട് ദേഷ്യമോ വെറുപ്പോ ഉള്ളവർക്ക് തന്റെ പോസ്റ്റർ കീറുകയോ ബാനറുകൾ നശിപ്പിക്കുകയോ ചെയ്യാം എന്നും അതിനു തനിക്കു യാതൊരു പരാതിയും ഇല്ലെന്നും വിജയ് പറയുന്നു. എന്നാൽ തന്നോടുള്ള ദേഷ്യം വെച്ച് തന്റെ ആരാധകരുടെ മേൽ കൈ വെക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍