അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ടു, അന്ധയായ നായിക കൊലപാതകിയെ കണ്ടെത്തുന്നു; നയൻസിന്റെ നേട്രികണ്‍ കൊറിയന്‍ ചിത്രം ‘ബ്ലൈന്‍ഡി’ന്റെ റീമേക്കോ?

ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (17:20 IST)
നയന്‍താര നായികയാകുന്ന പുതിയ ചിത്രം നേട്രികണ്‍ 2011ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രമായ ബ്ലൈന്‍ഡിന്റെ തമിഴ് റീമേക്കാണെന്ന് റിപ്പോര്‍ട്ട്. പൊലീസാകണമെന്ന ആഗ്രഹത്തിൽ നടക്കുന്ന നായിക ഒരു കാർ അപകടത്തിൽ തന്റെ കാഴ്ച നഷ്ടപ്പെടുകയും പിന്നീട് ഒരു നായയുടെ സഹായത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയും വർഷങ്ങൾക്ക് ശേഷം ഒരു കൊലപാതകം തെളിയിക്കുകയും ചെയ്യുന്നതാണ് ബ്ലൈൻഡിന്റെ കഥ.
 
വിഘ്‌നേഷ് ശിവന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്‍ഡ് റാവുവാണ്. ശബ്ദം, ഗന്ധം, ദൂരം തുടങ്ങിയ കാര്യങ്ങളുടെ സഹായത്തോടെയാണ് നായിക അന്വേഷണം നടത്തുന്നത്. ‘തൃക്കണ്ണ്’ എന്നാണ് ‘നേട്രികണ്‍’ എന്ന വാക്കിന്റെ അര്‍ഥം. 
 
1981 ല്‍ രജനീകാന്ത് നായകനായ എസ്പി മുത്തുരാമന്‍ ചിത്രമാണ് നേട്രിക്കണ്‍. രജനികാന്തും അണിയറ പ്രവർത്തകരും തങ്ങളുടെ ചിത്രത്തിന്റെ പേര് ഉപയോഗിക്കുന്നതിനു അനവാദം നൽകിയതോടെയാണ് നേട്രികൺ എന്ന പേര് ചിത്രത്തിനായി ഉപയോഗിച്ചത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍