ആദ്യദിവസം 12 കോടി കളക്ഷന്‍, ആ റെക്കോര്‍ഡ് മറികടക്കാന്‍ ചിമ്പുവിന് ആയില്ല !

കെ ആര്‍ അനൂപ്

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (15:02 IST)
ചിമ്പു-ഗൗതം വാസുദേവ് മേനോന്‍ കൂട്ടുകെട്ടില്‍ കഴിഞ്ഞദിവസം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'വെന്ത് തനിന്തതു കാട്'. ഗാംഗ്സ്റ്റര്‍ ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ആദ്യദിനം പുറത്തുവന്നത്. റിലീസ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
ഒരു ഒഴിവ് ദിവസമല്ലാഞ്ഞിട്ട് പോലും ആദ്യദിവസം 12 കോടി കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 7 കോടിക്ക് അടുത്ത് ഗ്രോസ് നേടാന്‍ കഴിഞ്ഞു.
 
 നടന്റെ 'മാനാട്' ആദ്യദിനം തമിഴ്‌നാട് നിന്ന് നേടിയ എട്ടു കോടി കളക്ഷന്‍ മറികടക്കാന്‍ ഈ സിനിമയ്ക്ക് ആയില്ല. ആദ്യത്തെ ആഴ്ച തന്നെ 'വെന്ത് തനിന്തതു കാട്' 50 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടുത്ത ആഴ്ച തമിഴില്‍ വലിയ റിലീസുകള്‍ ഇല്ലാത്തതാണ് ചിത്രത്തിന് നേട്ടം ആക്കുക.
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍