VTK Trailer :ചിമ്പുവിന്റെ സിനിമയ്ക്ക് വേണ്ടി ശബ്ദം കൊടുത്ത് പൃഥ്വിരാജ്, മലയാളികള്‍ക്കായൊരു ട്രെയിലര്‍

കെ ആര്‍ അനൂപ്

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (10:11 IST)
ചിമ്പു ഗൗതം വാസുദേവ് മേനോന്‍ കൂട്ടുകെട്ടില്‍ ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് 'വെന്ത് തനിന്തതു കാട്'. മലയാളികള്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. പൃഥ്വിരാജിന്റെ വോയിസ് ഓവറിലൂടെയാണ് ട്രെയിലര്‍ മുന്നോട്ട് പോകുന്നത്. 
യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്‌മാനാണ്.'മല്ലിപ്പൂ' എന്ന പാട്ടിന്റെ ലിറിക്‌സ് വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും കേള്‍ക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍