കണ്ടാൽ ഞെട്ടുന്ന തരത്തിൽ വിനായകനും വിഷ്ണുവും!

ബുധന്‍, 1 മാര്‍ച്ച് 2017 (10:49 IST)
കഴിഞ്ഞ വർഷത്തെ സിനിമകൾ എടുത്താൽ അതിൽ മികച്ച അഭിനയം ആരുടേതായിരുന്നുവെന്ന് ചോദിച്ചാൽ മടിച്ചുനിൽക്കാതെ എല്ലാവരും പറയും - വിനായകൻ!. എന്നാൽ, ആരാധകരുടെ പ്രതീക്ഷയെ തകിടം മറിച്ചായിരുന്നു ഓറൊ അവാർഡ് ചടങ്ങും. ഒടുവിൽ വിനായകനെ തേടിയെത്തിയ അവാർഡ് വനിതയുടേതായിരുന്നു. 
 
എന്നാൽ, ഫിലിം അവാര്‍ഡ് ജേതാക്കളില്‍ കറുത്ത നിറമുള്ളവരെ 'വെളുത്തവരാ'ക്കി മലയാള മനോരമയുടെ വനിതാ മാസികയായ വനിതയുടെ കവര്‍ ഇവരെ പരിഹസിക്കുന്ന രീതിയിലുള്ളതാണ്. മാര്‍ച്ച് ആദ്യലക്കത്തിന്റെ കവര്‍പേജിലാണ് വിനായകനെയും വിഷ്ണു ഉണ്ണികൃഷ്ണനെയുമൊക്കെ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറില്‍ 'വനിത' കാണിച്ചിരിക്കുന്നത്.
 
പ്രയാഗ മാര്‍ട്ടിന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിവിന്‍ പോളി, അനുശ്രീ, ആശ ശരത്ത്, മഞ്ജു വാര്യര്‍ എന്നിവരും കവര്‍ ഫോട്ടോയിലുണ്ട്. വെളുത്ത നിറമുള്ളവരെ കൂടുതല്‍ വെളുത്തവരാക്കിയപ്പോള്‍ വിനായനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കണ്ടാല്‍ 'ഞെട്ടുന്ന' തരത്തില്‍ നിറം മാറ്റി അവതരിപ്പിച്ചിരിക്കുകയാണ് വനിത.
 
സോഷ്യല്‍ മീഡിയ സജീവമായ കാലമായതിനാല്‍ മുന്‍പ് ചര്‍ച്ച ചെയ്യാത്ത പല കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ന് വേദിയുണ്ട്. 'മഹേഷിന്റെ പ്രതികാര'ത്തെയും 'ഗപ്പി'യെയും കമ്മട്ടിപ്പാടത്തിലെ വിനായകന്റെ പ്രകടനത്തെയുമൊക്കെ അവഗണിച്ച് മറ്റ് അഭിനയങ്ങൾക്കും സിനിമക‌ൾക്കും അവാർഡ് നൽകിയത് ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഇപ്പോൾ വനിതയുടെ പുതിയ കവർ‌ഫോട്ടോയും സോഷ്യല് മീഡിയ ട്രോളി തുടങ്ങി.

വെബ്ദുനിയ വായിക്കുക