'വാഴ' കാണാന്‍ പിള്ളേരുടെ തിരക്ക്; നാല് ദിവസം കൊണ്ട് എത്ര കോടി നേടിയെന്ന് അറിയുമോ?

രേണുക വേണു

തിങ്കള്‍, 19 ഓഗസ്റ്റ് 2024 (08:27 IST)
Vaazha Movie Box Office Collection

'വാഴ - ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ്' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. റിലീസ് ചെയ്ത ശേഷമുള്ള ആദ്യ വീക്കെന്‍ഡ് കഴിയുമ്പോള്‍ ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം തുടരുകയാണ് ചിത്രം. കൗമാരക്കാരുടെയും യുവാക്കളുടെയും ഫസ്റ്റ് ചോയ്‌സാണ് 'വാഴ'. 
 
നാല് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 5.81 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. നാലാം ദിവസമായ ഇന്നലെ (ഞായര്‍) 1.91 കോടിയാണ് സിനിമ തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത്. 1.55 കോടിയാണ് ശനിയാഴ്ചയിലെ കളക്ഷന്‍. അടുത്ത വീക്കെന്‍ഡോടെ വാഴയുടെ ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ 10 കോടി കടക്കുമെന്നാണ് പ്രതീക്ഷ. 
 
വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴയില്‍ സിജു സണ്ണി, അമിത് മോഹന്‍, ജോമോന്‍ ജ്യോതിര്‍, അനുരാജ്, സാഫ്‌ബോയ്, ഹാഷിര്‍, അന്‍ഷിദ് അനു, ജഗദീഷ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍