കളക്ഷനില്‍ ഞെട്ടിച്ച് മാര്‍ക്കോ: 150 കോടി കടക്കുമോ?

നിഹാരിക കെ.എസ്

തിങ്കള്‍, 13 ജനുവരി 2025 (13:47 IST)
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഒരാഴ്ച മുന്നേ 100 കോടി കടന്നിരുന്നു. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ വിദേശത്തെ കളക്ഷൻ കണക്കുകളും ഞെട്ടിക്കുന്നതാണ്. വിദേശത്ത് നിന്ന് മാത്രമായി 32 കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ട്. സിനിമ 150 കോടി കടക്കുമെന്നാണ് പുതിയ റിപ്പോർട്ട്. 
 
ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്ലാറ്റ്ഫോമുമായും കരാറായിട്ടില്ല എന്ന് നേരത്തെ ചിത്രത്തിന്റെ നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. നിര്‍മാതാവ് ഷരീഫ് മുഹമ്മദ് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  തിയറ്റര്‍ കാഴ്‍ചയാണ് മാര്‍ക്കോയുടെ ആവശ്യപ്പെടുന്നതെ്നാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ.
 
സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ നായകൻ ഉണ്ണി മുകുന്ദനൊപ്പം മറ്റ് വേഷങ്ങളില്‍ എത്തുന്നത് ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍