'ഉടല്‍' ജനുവരിയില്‍ ഒടിടിയില്‍ കാണാം, റിലീസ് തീയതി പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

ശനി, 30 ഡിസം‌ബര്‍ 2023 (09:10 IST)
തിയേറ്റര്‍ റിലീസ് ചെയ്ത് ഒരു വര്‍ഷമായിട്ടും ഒടിടിയില്‍ റിലീസ് ചെയ്യാതിരുന്ന സിനിമയാണ് ഉടല്‍. 2022 മെയ് 20ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. സൈന പ്ലേയിലൂടെ ഉടന്‍ റിലീസ് ചെയ്യും. സ്ട്രീമിംഗ് ആരംഭിക്കുന്ന തിയതി പ്രഖ്യാപിച്ചു.
 
ജനുവരി അഞ്ചിന് ഉടല്‍ ഒടിടിയില്‍എത്തു
രതീഷ് രഘുനന്ദനാണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നു.
 
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു.
 
ഉടല്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍