ട്വിറ്റര്‍ ഇനി തലൈവരെ ഫോളൊ ചെയ്യും!

തിങ്കള്‍, 5 മെയ് 2014 (17:09 IST)
ഒടുവില്‍ ട്വിറ്ററിന് ഭാഗ്യം കനിഞ്ഞു. തലൈവര്‍ രജനികാന്ത് ട്വിറ്റര്‍ ലോകത്തേക്ക് കടന്നു. യഥാര്‍ത്ഥത്തില്‍ രജനി ട്വിറ്ററെ ഫോളൊ ചെയ്യും എന്നതിന് അര്‍ഥമില്ല ട്വിറ്റര്‍ രജനിയെ ഫോളോ ചെയ്യും കാരണം സൂപ്പര്‍ സ്റ്റാര്‍ എന്നും തലൈവര്‍ തന്നെ.
 
തിങ്കളാഴ്ച രാവിലെയാണ് രജനി ട്വിറ്റര്‍ അക്കൌണ്ട് ഓപ്പന്‍ ചെയ്തത്. തലൈവരുടെ ആദ്യ ട്വീറ്റ് പുറത്ത് പോകുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റെ ഫോളോവര്‍ ആയത് 16,000 പേരാണ്. “ദൈവത്തിന് പ്രണാമം, എല്ലാവര്‍ക്കും വണക്കം, എന്റെ ആരാധകര്‍ക്ക് എല്ലാം വിനീതമായ നന്ദി, ആകാംഷ നിറഞ്ഞതാണ് ഈ ഡിജിറ്റല്‍ പ്രയാണം”- രജനി ട്വിറ്ററില്‍ കുറിച്ചിട്ടു.
 
രജനിയുടെ കൊച്ചടയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മെയ് 9നാണ് കൊച്ചടയാന്‍ റിലീസാകുന്നത്. എന്തായാലും ട്വിറ്റര്‍ അക്കൌണ്ട് വന്നതോടെ തലൈവരുടെ വാചകങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുമെന്നതില്‍ സംശയമില്ല.
 

വെബ്ദുനിയ വായിക്കുക