ആസിഫ് അലിയും വികെപിയും ഒന്നിക്കുന്ന ‘നിര്‍ണായകം’- ട്രെയിലര്‍
ആസിഫലി നായകനായ നിര്‍ണ്ണായകം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ഹിറ്റിന് ശേഷം ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രമാണ് നിര്‍ണായകം.
'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മാളവിക മോഹനാണ് ചിത്രത്തിലെ നായിക. സിദ്ദിഖ്, നെടുമുടി വേണു, പ്രേം പ്രകാശ്, പ്രകാശ് ബാരെ, ശങ്കര്‍ രാമ കൃഷ്ണന്‍, മുകുന്ദന്‍, സുധീര്‍ കരമന, അശോകന്‍, കുഞ്ചല്‍, സൈജു കുറുപ്പ്, ലെന, സനുഷ, ശ്രീദേവി ഉണ്ണി, ടിസ്‌ക ചോപ്ര എന്നിവരും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു.