മോഹൻലാലിനൊപ്പം ടോവിനോ! ആരാധകർ ആവേശത്തിൽ

കെ ആര്‍ അനൂപ്

വെള്ളി, 1 മാര്‍ച്ച് 2024 (12:58 IST)
Tovino Thomas Mohanlal
മലയാളി സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസും അഭിനയിക്കുന്നുണ്ട്.പാൻ ഇന്ത്യൻ സിനിമയായാണ് ഒരുങ്ങുന്നത്. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻറെ സെറ്റിൽ ടോവിനോ തോമസ് ജോയിൻ ചെയ്തു.
 
ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്.ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ നിർണായക വേഷത്തിലാകും ടോവിനോ എത്തുക.

 Read more :തെലുങ്ക് സിനിമയിലെ കിംഗ് ആരാണ്? പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നില്‍ ഈ നടന്‍, രണ്ടാം സ്ഥാനത്ത് അല്ലു അര്‍ജുന്‍
 
രാഷ്ട്രീയത്തിലെ അതികായനായ രാംദാസിന്റെ പിൻഗാമി ആരാണെന്ന് ചോദ്യത്തിന് ഉത്തരമായാണ് ജിതിൻ. ജനങ്ങളെ കയ്യിലെടുക്കുന്നത് മിടുക്കനായ ജിതിൻ എമ്പുരാന്റെ കഥയില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കും എന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ ടോവിനോ സെറ്റിൽ എത്തിയത് ആരാധകരെ ആവേശത്തിലാക്കുന്നു.
 
സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രഹാമായിട്ടായിരുന്നു മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്.വിദേശ രാജ്യങ്ങളിലടക്കമാണ് എമ്പുരാൻ ചിത്രീകരണം പുരോഗമിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍