ബോളിവുഡ് താരങ്ങളിൽ ലിപ് ലോക്ക് സീനുകളിൽ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ട താരമാണ് ഇമ്രാൻ ഹാഷ്മി. ഇപ്പോഴിതാ, മലയാളത്തിനും ഒരു ഇമ്രാൻ ഹാഷ്മിയെ ലഭിച്ചിരിക്കുകയാണ്- ടൊവിനോ തോമസ്!. മായാനദിക്ക് ശേഷം ഇറങ്ങിയ ഒട്ടുമിക്കാൽ ടൊവിനോ ചിത്രങ്ങളിലും ലിപ് ലോക്ക് രംഗങ്ങൾ ഉണ്ടെന്നതാണ് സത്യം.
ഇതിന് പിന്നാലെ ഇറങ്ങിയ അഭിയുടെ കഥയിലും ലിപ് ലോക്ക് രംഗം ഉണ്ടായിരുന്നു. ഇപ്പോഴിതാ, തീവണ്ടിയിലും ലിപ് ലോക്ക് രംഗം കണ്ടതോടയൊണ് ട്രോളൻമാർ ട്രോളുകളുമായി രംഗത്തിറങ്ങിയത്. അടുത്തത് അനു സിതാര നായികയാകുന്ന ഒരു കുപ്രസിദ്ധ പയ്യനിലും ലിപ് ലോക്ക് ഉണ്ടോയെന്ന് ആരാധകർ ചോദിക്കുന്നു. അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ സൂചിപ്പിക്കുന്നതും ഇതാണ്.