വിഷു കഴിഞ്ഞാൽ ഷണ്മുഖനെത്തും; തുടരും റിലീസ് തീയതി പുറത്ത്

നിഹാരിക കെ.എസ്

തിങ്കള്‍, 7 ഏപ്രില്‍ 2025 (12:07 IST)
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ആദ്യമായി സംവിധാനം ചെയ്യുന്ന തുടരും റിലീസ് തീയതി പുറത്ത്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 25ന് റിലീസ് ആകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ പങ്കുവച്ചു.
 
ഡ്രൈവര്‍ ഷണ്മുഖന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിത ഷണ്മുഖന്‍ എന്ന കഥാപാത്രമായി ശോഭനയുമെത്തും. മോഹന്‍ലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒപ്പം, 15 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും വീണ്ടുമൊന്നിക്കുകയാണ്.
 
കെആര്‍ സുനിലിന്റെതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിങ്: നിഷാദ് യൂസഫ്, ഷഫീഖ് വി.ബി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍