രങ്കന്‍ ചേട്ടന്റെ റീല്‍സ് ഷൂട്ട് ,ചിരി അടക്കാന്‍ ആവാതെ അണിയറ പ്രവര്‍ത്തകര്‍, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 20 ഏപ്രില്‍ 2024 (17:10 IST)
ഫഹദ് ഫാസിലിന്റെ ആവേശം പുതിയ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നടന്‍ അവതരിപ്പിച്ച രങ്കന്‍ കഥാപാത്രത്തിന്റെ കഴിവുകള്‍ സംയോജിപ്പിച്ച ഒരു 'ടാലന്റ്' ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 
ചിത്രീകരണ വേളയില്‍ അണിയറ പ്രവര്‍ത്തകരെ പോലും ചിരിപ്പിച്ച ഫഹദിന്റെ അഭിനയം കാണാം.
 
 ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ 'പൂവെ ഒരു മഴമുത്തം' എന്ന ഗാനം ഫഹദ് അവതരിപ്പിക്കുന്നത് ആരാധകരെ ചിരിപ്പിച്ചിരുന്നു.
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mashar Hamsa (@masharhamsa)

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍