ഇതും റെക്കോര്‍ഡ് ! പണം വാരിക്കൂട്ടി ആടുജീവിതം, ആഗോളതലത്തില്‍ നേട്ടം കൊയ്ത് പൃഥ്വിരാജ് ചിത്രം

കെ ആര്‍ അനൂപ്

വെള്ളി, 29 മാര്‍ച്ച് 2024 (17:47 IST)
റെക്കോര്‍ഡുകള്‍ ഓരോന്നായി പഴങ്കഥ ആകുകയാണ് ആടുജീവിതത്തിന്റെ മുമ്പില്‍. പൃഥ്വിരാജ് ചിത്രം പുതിയ ചരിത്രമെഴുതുകയാണ്. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. എങ്ങു നിന്നും അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ നിന്ന് എക്കാലത്തെയും നാലാമത്തെ സിനിമ എന്ന റെക്കോര്‍ഡ് കൂടി പൃഥ്വിരാജ് ചിത്രം കളക്ഷനില്‍ സ്വന്തമാക്കി.
 
മോഹന്‍ലാലിന്റെ മരക്കാര്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്. മലയാളത്തിന്റെ ഓപ്പണിങ് കളക്ഷനില്‍ ആഗോളതലത്തില്‍ എക്കാലത്തെയും ഒന്നാം സ്ഥാനം മോഹന്‍ലാലിനെ തന്നെയാണ്. മരക്കാര്‍ ആഗോളതലത്തില്‍ റിലീസ് ദിനം നേടിയത് 19.9 2 കോടി രൂപയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എത്തിയ കുറുപ്പ് ആഗോളതലത്തില്‍ റിലീസ് ദിവസം 19 കോടി നേടി.
 
മൂന്നാം സ്ഥാനത്തും മോഹന്‍ലാല്‍ ചിത്രമാണ്.
 
മോഹന്‍ലാലിന്റെ ഒടിയന്‍ ആഗോളതലത്തില്‍ റിലീസ് ദിവസം 17.5 0 കോടി നേടിയിരുന്നു.ആഗോളതലത്തില്‍ ആടുജീവിതം 16 കോടിയില്‍ കൂടുതല്‍ ആദ്യദിനം തന്നെ നേടിയിട്ടുണ്ടെന്നാണ് കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി രൂപ ആടുജീവിതം ആദ്യദിനം നേടി. 2024 മലയാളം കരയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനാണ്.കേരളത്തില്‍ നിന്ന് റിലീസിന് 3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍