ആരാണ് മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ? ലിസ്റ്റിൽ മമ്മൂട്ടിയും മോഹൻലാലും ഇല്ല!

Webdunia
തിങ്കള്‍, 30 ജനുവരി 2017 (12:33 IST)
മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ ആരാണെന്ന് ചോദിച്ചാൽ ഒരാളുടെ പേരുമാത്രം എ‌ടുത്ത് പറയുക അസാധ്യം. എന്നാലും ലിസ്റ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി ഉണ്ടാകുമെന്ന് നിസ്സംശയം പറയാം. പക്ഷേ ഇതേ ചോദ്യം പ്രിയാമണിയോട് ചോ‌ദിച്ചാൽ ആലോചിക്കാതെ നടി ഉത്തരം പറയും. 
 
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ 'ആരാണ് മലയാളത്തിലെ സുന്ദരനായ നടൻ' എന്ന് ചോദിച്ചപ്പോൾ പ്രിയാമണി ഉത്തരവും നൽകി. മൂന്ന് പേരുടെ ലിസ്റ്റാണ് താരം പറഞ്ഞത് പക്ഷേ, ലിസ്റ്റിൽ സൂപ്പർതാരങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ ഇല്ല. മറിച്ച് ഉള്ളതോ യൂത്തന്മാരാണ്.
 
മലയാളത്തിലെ സുന്ദരന്മാരായ നടന്മാരില്‍ പ്രിയ പറഞ്ഞ ആദ്യത്തെ പേര് താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റേതാണ്. ഉണ്ണി മുകുന്ദനാണ് പ്രിയമാണിയുടെ കാഴ്ചപ്പാടില്‍ മലയാളത്തിലെ സുന്ദരന്മാരായ നടന്മാരില്‍ ഒരാള്‍. പ്രിയയ്ക്ക് ഇഷ്ടപ്പെട്ട മലയാളത്തിലെ സുന്ദരന്മാരായ നടന്മാരില്‍ മൂന്നാമത്തെ പേര് നിവിന്‍ പോളിയുടേതാണ്. ഈ മൂവര്‍ക്കൊപ്പവും ഒരു സിനിമ പോലും പ്രിയ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Next Article