സംശയം വേണ്ട, ദി കംപ്ലീറ്റ് ആക്‌ടർ അദ്ദേഹം തന്നെയാണ്: മോഹൻലാൽ

ചൊവ്വ, 29 ജനുവരി 2019 (12:56 IST)
മലയാളികൾക്ക് എന്നും പ്രിയങ്കരമായ നടനാണ് മോഹൻലാൽ. 'ദി കംപ്ലീറ്റ് ആക്‌ടർ' എന്ന് പ്രേക്ഷകർ അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിലെ കംപ്ലീറ്റ് ആക്‌ടർ മറ്റൊരാളാണ്. മലയാള സിനിമയ്‌ക്ക് പകരം വയ്‌ക്കാൻ കഴിയാത്ത ജഗതി ശ്രീകുമാറാണ് അദ്ദേഹത്തിന്റെ മനസ്സിലെ കംപ്ലീറ്റ് അക്‌ടർ.
 
ഈ കൂട്ടുകെട്ട് മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പാകത്തിന് നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. കിലുക്കവും യോദ്ധയും താളവട്ടവും നരസിംഹവും ഒക്കെ അതിന് എടുത്തുപറയാൻ പറ്റുന്ന ഉദാഹരണങ്ങളാണ്. ഈ രണ്ട് പേരും സ്‌ക്രീനിലെത്തുമ്പോൾ അവിടെ അത്യുഗ്രൻ കെമിസ്‌ട്രി വർക്കൗട്ട് ആകുമെൻ ഓരോ മലയാളിയ്‌ക്കും അറിയാം.
 
ഈ കോമ്പിനേഷനിൽ വന്ന ഓരോ ചിത്രവും മലയാളികൾ ഓർത്തിരിക്കാൻ കാരണവും ആ കെമിസ്‌ട്രി തന്നെയാണ്. ഒരുമിച്ച് ചേർന്നാൽ കഥാപാത്രങ്ങൾ ആകാതെ ജീവിക്കുകയാണ് ഇരുവരും. ആ ഫീൽ തന്നെയാണ് പ്രേക്ഷകരേയും ത്രസിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍