‘തല’ ആരാധകരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹം സഫലമാകുന്നു. അതേ, ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറിന്‍റെ അടുത്ത സിനിമയില്‍ അജിത് നായകനാകുന്നതായി റിപ്പോര്‍ട്ട്. ഈ സിനിമ ഷങ്കറിന്‍റെ ‘മുതല്‍വന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമായിരിക്കും.
എ എം രത്‌നമായിരിക്കും ചിത്രം നിര്‍മ്മിക്കുക. ഷങ്കര്‍ ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാരചനയിലാണ്. അതേസമയം, ഷങ്കര്‍ ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന കമല്‍ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 2’ തല്‍ക്കാലം നിര്‍ത്തിവയ്ക്കുകയാണെന്നും സൂചന. ഇന്ത്യന്‍ 2ന്‍റെ ലൊക്കേഷനില്‍ നടന്ന ക്രെയിന്‍ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആ കാരണത്താല്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്ന സിനിമ ഇപ്പോള്‍ കൊറോണ കാലമായതിനാല്‍ അനിശ്ചിതമായി നിര്‍ത്തിയിരിക്കുകയാണ്.