‘ടേക്ക് ഓഫില്‍’ ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കൊപ്പം പച്ചയായ ജീവിത പ്രശ്‌നങ്ങളുമുണ്ട്; പുതിയ ട്രെയിലർ ഗംഭീരം
ശനി, 18 മാര്‍ച്ച് 2017 (15:55 IST)
വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ പറയുന്ന ടേക്ക് ഓഫിന്റെ പുതിയ ട്രെയിലറിന് സോഷ്യല്‍ മീഡിയകളില്‍ വന്‍ വരവേല്‍പ്പ്.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാരുടെ പച്ചയായ ജീവിതത്തെ പശ്ചാത്തലമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, പാർവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദ്യ ട്രെയിലറിനെ ബഹുദൂരം പിന്നിലാക്കുന്നതാണ് പുതിയ ട്രെയിലര്‍. ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കൊപ്പം നഴ്‌സുമാരുടെ ജീവിത പ്രശ്‌നങ്ങളും ഉള്‍പ്പെടുന്നതാണ് ട്രെയിലര്‍.
രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണനും പിവി ഷാജികുമാറും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയും രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസുമാണ്.