സിനിമയിലേക്ക് വന്ന കാലഘട്ടത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കില്ല, ഷോര്‍ട്‌സ് ഇടില്ല, ലിപ് ലോക്ക് ചെയ്യില്ല എന്നൊക്കെ ഞാനും പറഞ്ഞിരുന്നു. പക്ഷേ ഇവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നതും മനസ്സിലാക്കുന്നതും. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ താരങ്ങള്‍ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. നല്ല കഥാപാത്രങ്ങള്‍ എപ്പോഴും വ്യത്യസ്തത ഉള്‍ക്കൊള്ളുന്നവ തന്നെയായിരിക്കുമെന്നും സ്വാസിക പറഞ്ഞു.
ഇത്തരം സീനുകളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകും. എന്നാല്‍ സ്ത്രീകള്‍ മാത്രമല്ല ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത്. സ്ത്രീകള്‍ക്ക് കാമവും രതിയും ഒന്നും ഇല്ലെന്നാണ് കരുതുന്നതെങ്കില്‍ അത് തെറ്റാണ്. പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും ഇതൊക്കെ ഉണ്ട്. ഇതിനെയൊക്കെ ഒരു എന്റര്‍ടെയ്ന്‍മെന്റിന്റെ ഭാഗമായി കാണാതെ വ്യക്തിപരമായി ചിന്തിക്കുന്നതാണ് പ്രശ്‌നം- സ്വാസിക കൂട്ടിച്ചേര്‍ത്തു.