വിവാഹത്തിന് റെഡിയാണ്!

Webdunia
ശനി, 24 മെയ് 2014 (14:39 IST)
ഉടന്‍ തന്നെ വിവാഹിതയാകാന്‍ തയ്യാറെടുത്ത് വരികയാണെന്ന് മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്‍. വിവാഹം മനോഹരമായ രീതിയില്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നും സുസ്മിത പറഞ്ഞു.
 
രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത വളര്‍ത്തി വരുകയാണ് 38കാരിയായ ബോളിവുഡ് സുന്ദരി. എന്നാല്‍ വിവാഹ ജീവിതത്തില്‍ പറഞ്ഞ ആചാരങ്ങള്‍ ഒന്നും തന്നെ തനിക്ക് ഇഷ്ടമല്ലെന്ന് താരം പറഞ്ഞു. 18 വയസില്‍ പഠനം പൂര്‍ത്തിയാക്കുന്നു, 22മത്തെ വയസില്‍ വിഹാഹം തുടര്‍ന്ന് 27മത്തെ വയസില്‍ ആദ്യ കുഞ്ഞ് ഇത്തരത്തിലുള്ള ആചാരങ്ങളെ താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുസ്മിത പറഞ്ഞു.
 
സുസ്മിത തന്റേതായ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ടുണ്ട്. 100കോടി ക്ലബില്‍ വരാനല്ല താന്‍ ആഗ്രഹിക്കുന്നത്, മികച്ച ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുകയെന്നതാണ് ലക്ഷ്യം- സുസ്മിത കൂട്ടിച്ചേര്‍ത്തു.