Trailer | കിടിലം ! ധ്യാനിന്റെ 'സൂപ്പര്‍ സിന്ദഗി' ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്

ഞായര്‍, 4 ഓഗസ്റ്റ് 2024 (20:27 IST)
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ സിന്ദഗി' ഈ മാസം തന്നെ പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു.
 
ധ്യാനിനൊപ്പം മുകേഷും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍വതി നായര്‍, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റര്‍ മഹേന്ദ്രന്‍, ഋതു മന്ത്ര എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട്, സത്താര്‍ പടനേലകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. 666 പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍