വാടക ഗര്‍ഭ ധാരണത്തിലൂടെ മാതാപിതാക്കള്‍ ആയ സിനിമാ താരങ്ങള്‍

തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (15:43 IST)
വാടക ഗര്‍ഭ ധാരണം അഥവാ സറോഗസിയിലൂടെയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികളുടെ അമ്മയും അച്ഛനും ആയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് നാലാം മാസമാണ് ഇരുവരുടേയും ജീവിതത്തിലേക്ക് രണ്ട് ആണ്‍കുട്ടികള്‍ എത്തുന്നത്. ഇവരെ പോലെ വാടക ഗര്‍ഭ ധാരണത്തിലൂടെ മാതാപിതാക്കളായ താരങ്ങളെ നോക്കാം. 
 
 
പ്രിയങ്ക ചോപ്ര - നിക്ക് ജൊനാസ് 
 
തങ്ങളുടെ ആദ്യ കുഞ്ഞിനെയാണ് പ്രിയങ്കയും നിക്കും വാടക ഗര്‍ഭ ധാരണത്തിലൂടെ സ്വന്തമാക്കിയത്. 
 
പ്രീതി സിന്റ - ജെനെ ഗുഡ് ഇനഫ് 
 
2021 ലാണ് വാടക ഗര്‍ഭ ധാരണത്തിലൂടെ ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ പിറന്നത് 
 
ശില്‍പ ഷെട്ടി - രാജ് കുന്ദ്ര 
 
രണ്ടാമത്തെ കുഞ്ഞായ സമിഷ പിറക്കുന്നത് 2020 ല്‍ സറോഗസിയിലൂടെയാണ് 
 
സണ്ണി ലിയോണ്‍ - ഡാനിയല്‍ വെബര്‍ 
 
2017 ല്‍ അഷര്‍, നോഹ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളെയാണ് സണ്ണി ലിയോണും ഡാനിയല്‍ വെബറും സറോഗസിയിലൂടെ സ്വന്തമാക്കിയത്. 
 
ഷാരൂഖ് ഖാന്‍ - ഗൗരി ഷാരൂഖ് ഖാന്‍ 
 
2013 ല്‍ വാടക ഗര്‍ഭ ധാരണത്തിലൂടെയാണ് ഷാരൂഖിനും ഗൗരിക്കും അബ്‌റാം എന്ന മകന്‍ പിറന്നത്. 
 
കരണ്‍ ജോഹര്‍ 
 
2017 ല്‍ സറോഗസിയിലൂടെ സിംഗിള്‍ പാരന്റ് ആയ താരമാണ് കരണ്‍ ജോഹര്‍. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് കരണ്‍ ജോഹറിന് വാടക ഗര്‍ഭ ധാരണത്തിലൂടെ സ്വന്തമായത്. 
 
ആമിര്‍ ഖാന്‍ - കിരണ്‍ റാവു 
 
2011 ല്‍ ഐവിഎഫ് ശസ്ത്രക്രിയ വഴിയാണ് ഇരുവര്‍ക്കും ആസാദ് റാവു ഖാന്‍ എന്ന മകന്‍ പിറന്നത് 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍