'സുഡാനി ഫ്രം നൈജീരിയ' ഫെയിം സാമുവൽ റോബിൻസൺ വീണ്ടും മലയാളത്തിലേക്ക്

തിങ്കള്‍, 4 ജൂണ്‍ 2018 (09:59 IST)
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സാമുവൽ റോബിൻസൺ വീണ്ടും കേരളത്തിലേക്ക്. വി എ ബിജിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് താരം എത്തുന്നത്. പർപ്പിൾ എന്നാണ് ചിത്രത്തിന്റെ പേര്.
 
ചിത്രത്തിൽ അഭിനയിക്കുന്ന വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സിനിമയുടെ പ്രഖ്യാപനം നേരത്തെ അറിയിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത താരമാണ് സാമുവൽ.
 
രതീഷ് നാരായണൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. വിഷ്ണു വിനയൻ‍, വിഷ്ണു ഗോവിന്ദ്, റിഷി, മറിന മൈക്കിൾ തുറ്റങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍