മരണം ഏതാണ്ട് മനസിലായിരുന്നു! സുബിയുടെ അവസാന നിമിഷങ്ങൾ പങ്കുവെച്ച് അമ്മ

നിഹാരിക കെ.എസ്
തിങ്കള്‍, 13 ജനുവരി 2025 (12:53 IST)
സുബി സുരേഷ് ഓർമ്മയായിട്ട് വർഷങ്ങൾ ആകുന്നു. ഇന്നും പ്രിയപ്പെട്ടവരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകൾ ആണ് സുബി സമ്മാനിച്ചിട്ടുള്ളത്. രമേശ് പിഷാരടി ഷോയിൽ വച്ച് സുബിയുടെ അമ്മ അംബികയും ആത്മാർത്ഥ സുഹൃത്ത് രമേശ് പിഷാരടിയും സുബിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. സുബിയുടെ അവസാന നാളുകളെ കുറിച്ചും ഇവർ പറയുന്നുണ്ട്.
 
സുബി ഒരിക്കലും അവൾക്ക് വേണ്ടി ചിന്തിച്ചിട്ടില്ല. ചെറുപ്പം മുതൽക്കേ അവൾ അങ്ങനെ ആണ്. എല്ലാ കാര്യങ്ങളും ചോദിച്ചിട്ടേ ചെയ്യൂ. പിന്നെ ചോദിക്കുന്നത് പിഷാരടിയോട് ആണ്. ഡ്രസ്സ് എടുക്കാൻ പോലും അവൾ ഒറ്റക്ക് പോകില്ല. ഞാൻ ഇട്ടുനോക്കി അവൾക്ക് കൊണ്ട് കൊടുക്കും. പാകം ആയില്ലെങ്കിൽ പിറ്റേന്ന് പോയി മാറി കൊണ്ട് വരും അതാണ് അവൾ. പക്ഷെ പ്രോഗ്രാമിന് പോകുമ്പോൾ അവൾ ഒറ്റയ്ക്ക് പോകും- 'അമ്മ അംബിക പറയുന്നു.
 
കൊറോണ വന്നതു മുതൽ ശ്വാസ കോശത്തിൽ പ്രശ്നം ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ ചെന്ന് കേറിയപ്പോൾ തന്നെ ശ്വാസം മുട്ടായി അങ്ങനെ ഐസിയുവിലേക്കും മാറ്റി. ഹെപ്പടൈറ്റിസ് ബി ആണ്. ആദ്യം കിഡ്നിയെ ബാധിച്ചു. ഡയാലിസിസ് ചെയ്തു. പിന്നെ വെന്റിലേറ്ററിൽ ആക്കി, അങ്ങനെ ആണ് ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ പറയുന്നത്. അതിനെല്ലാം നമ്മൾ റെഡിയാക്കി. എല്ലാവരും സഹായിച്ചു. പക്ഷെ അവൾക്ക് യോഗം ഉണ്ടായില്ല- അംബിക പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article