ഗര്‍ഭധാരണവും പ്രസവവുമെല്ലാം ലോകത്തില്‍ സാധാരണമാണ്; എന്റെ പ്രസവം ഒരു ദേശീയ പ്രശ്നമല്ല: മാധ്യമങ്ങള്‍ക്കെതിരെ കരീന കപൂര്‍

Webdunia
തിങ്കള്‍, 18 ജൂലൈ 2016 (18:39 IST)
മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം കരീന കപൂര്‍. ഗര്‍ഭധാരണവും പ്രസവവുമെല്ലാം ലോകത്തില്‍ സാധാരണമാണ്. താന്‍ ഗര്‍ഭിണിയായതാണ് ഏറ്റവും വലിയ സംഭവമെന്ന രീതിയില്‍ അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ ഈ പ്രവണത അവസാനിപ്പിക്കണമെന്നും കരീന ആവശ്യപ്പെട്ടു. 
 
ആര്‍ക്കെങ്കിലും തന്റെ കൂടെ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ചെയ്യണ്ട. പക്ഷേ താന്‍ തന്റെ ജോലി തുടരുമെന്നും താരം വ്യക്തമാക്കി. നമ്മള്‍ ജീവിക്കുന്നത് 2016ലാണ്. 1800 ലല്ല, അതു കൊണ്ട് തന്നെ കുറെക്കൂടി വികസിതമായ കാഴ്ചപ്പാടുകളോടെയും സാധാരണമായും വേണം മാധ്യമങ്ങള്‍ ഇടപെടുന്നത് കരീന കൂട്ടിച്ചേര്‍ത്തു.
 
ഗര്‍ഭിണിയായിതിനാല്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ തനിക്ക് ചെയ്തു തീര്‍ക്കാന്‍ സാധിക്കുമോ, കുട്ടികളായതിനു ശേഷം അഭിനയം തുടരുമോ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല, തന്റെ ജോലിയുമായി താന്‍ മുന്നോട്ടു പോകുമെന്ന് താരം തുറന്നടിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article