ടീം ഫൈവിലെ പ്രണയാതുരമായ ഗാനം പുറത്തിറങ്ങി

തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (12:08 IST)
ശ്രീശാന്ത്, നിക്കി ഗൽറാണി എന്നിവർ പ്രധാനകഥാപാത്രമായെത്തുന്ന ടീം ഫൈവിലെ ആദ്യഗാനം പുറത്തിറങ്ങി. 'നീല ശംഖു പുഷ്പമേ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്ന‌ത് ദിവ്യ എസ് മേനോൻ ആണ്. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് ഗോപീ സുന്ദറാണ് ഈണം ന‌ൽകിയിരിക്കുന്നത്.
 
നവാഗതനായ സുരേഷ് ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബു ആന്റണി, അഷ്കർ അലി,രാജീവ് രംഗൻ, പേളി മാണി, മഞ്ജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സൈലബസ് ആന്‍ഡ് റെഡ് കാര്‍പ്പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് ആണ് ചിത്രം നിർമിക്കുന്നത്.

വെബ്ദുനിയ വായിക്കുക