കൊച്ചിയുടെ മച്ചാൻ ശ്രീനാഥ് ഭാസിക്ക് ഇനി റീതു കൂട്ട്: ഒരു കിടിലൻ വീഡിയോ ടീസർ കാണാം

Webdunia
ശനി, 10 ഡിസം‌ബര്‍ 2016 (09:14 IST)
യുവനടൻ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു. എറണാകുളം ബോൾഗാട്ടി പാലസിൽ വെച്ച് ഇന്നലെ വൈകുന്നേരമായിരുന്നു വിവാഹം. ബന്ധുക്കളും സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 
 
നടനും ഗായകനുമായ ശ്രീനാഥ് ഭാസി പ്രണയം എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ, ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രീനാഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഹണി ബി 2 ആണ് ശ്രീനാഥിന്റെ ഏറ്റവും പുതിയ ചിത്രം. 
Next Article