നടനും ഗായകനുമായ ശ്രീനാഥ് ഭാസി പ്രണയം എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ, ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രീനാഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഹണി ബി 2 ആണ് ശ്രീനാഥിന്റെ ഏറ്റവും പുതിയ ചിത്രം.