അവസാന റൌണ്ടില്‍ എത്തിയത് മമ്മൂട്ടിയും മോഹന്‍ലാലും! - ഇന്ത്യയിലെ മികച്ച നടന്മാരെ തിരഞ്ഞെടുത്ത ആ അനുഭവം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി

വ്യാഴം, 6 ജൂലൈ 2017 (12:47 IST)
മലയാളസാഹിത്യ - ചലച്ചിത്ര - ടെലിവിഷന്‍ മേഖലയില്‍ എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ശ്രീകുമാരന്‍ തമ്പി.  മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉയര്‍ച്ച തുടങ്ങിയത് തന്നിലൂടെയായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തി. മമ്മൂട്ടി തന്റെ സിനിമയിലൂടെയാണ് ഉയര്‍ന്ന് വന്നതെന്ന് ശ്രീകുമാരന്‍ തമ്പി മനോരമ ഓണ്‍ലൈനിന്റെ ഐ മീ മൈസെല്‍ഫിയില്‍ വ്യക്തമാക്കി. അതോടൊപ്പം മികച്ച നടനെ തിരഞ്ഞെടുത്തപ്പോഴുള്ള അനുഭവവും അദ്ദേഹം വ്യക്തമാക്കുന്നു.
 
വില്ലന്‍ വേഷങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന മമ്മൂട്ടിയെ നായകവേഷം നല്‍കി അദ്ദേഹം പറഞ്ഞു, ‘ഇത് നിങ്ങളുടെ മുന്നേറ്റമാണ്’ എന്നായിരുന്നു. പറഞ്ഞത് പോലെ അത് സത്യമായി. മുന്നേറ്റം എന്ന ചിത്രത്തിലായിരുന്നു അത്. മമ്മൂട്ടിയുടെ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു അത്. മോഹന്‍ലാലിന്റെ കാര്യവും മറിച്ചല്ല. വിഅല്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന മോഹന്‍ലാലിന് ‘എനിക്കൊരു ദിവസം‘ എന്ന ചിത്രത്തിലൂടെ നായക വേഷം നല്‍കിയതും താനാണെന്ന് അദ്ദേഹം പറയുന്നു. 
 
മോഹന്‍ലാലും മമ്മൂട്ടിയും അനിഷേധ്യ മഹാനടന്‍മാരാണെന്നും അദ്ദേഹം പറയുന്നു. ജോര്‍ജിനൊപ്പം ദേശീയ പുരസ്കാര ജൂറിയില്‍ അംഗമായിരുന്നപ്പോള്‍ മികച്ച നടനുള്ള അവസാന റൌണ്ടില്‍ എത്തിയത് മോഹന്‍ലാലും മമ്മൂട്ടിയും ആയിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി ഓര്‍മിക്കുന്നു. 21 ഭാഷകളിലുള്ള ചിത്രങ്ങള്‍ മത്സരത്തിനെത്തിയതില്‍ ഇന്ത്യയിലെ മികച്ച നടന്‍മാരെ തെരഞ്ഞെടുക്കേണ്ടതില്‍ അവസാന റൗണ്ടിലെത്തിയ രണ്ടു പേരും മലയാളത്തില്‍ നിന്നുള്ളവരാണെന്ന കാര്യം എത്ര അഭിമാനകരമാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 
 
സൗമിത്ര ചാറ്റര്‍ജിയേയും അമിതാഭ് ബച്ചനേയുമൊക്കെ പിന്തള്ളിയായിരുന്നു അന്ന് അവസാന റൗണ്ടില്‍ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയതെന്നതും ഏറെ ശ്രദ്ദേയമായിരുന്നു. അവരുടെ കൈകളില്‍ മാത്രമായി സിനിമ ഒതുങ്ങിയ കാലം കഴിഞ്ഞു. ഇന്ന് നടന്‍മാരാണു സംവിധായകരെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ഐ മീ മൈസെല്‍ഫിയില്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക