സൗബിന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി നായകന്‍ ? കൂടെ ദുല്‍ക്കറും ?

തിങ്കള്‍, 29 ജനുവരി 2018 (12:47 IST)
പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ വ്യക്തിയാണ് മലയാളികളുടെ പ്രിയതാരമായ സൗബിന്‍ ഷാഹിര്‍. ഇപ്പോള്‍ ഇതാ പറവയുടെ വിജയത്തിനു ശേഷം തന്റെ അടുത്ത ചിത്രത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്ന സൂചന നല്‍കി സൗബിന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. തന്റെ  ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗബിന്‍ ആ സൂചന നല്‍കിയിരിക്കുന്നത്. 
 
മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചാണ് സൗബിന്‍ മമ്മൂട്ടി ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, നെക്സ്റ്റ് എന്ന ഹാഷ് ടാഗും ആ പോസ്റ്റില്‍ ഉപയോഗിച്ചിട്ടുമുണ്ട്. സൗബിന്റെ പോസ്റ്റിന് താഴെയായി ദുൽക്കർ സൽമാന്‍ ഇട്ട കമന്റും ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുകയാണ്. 
 
‘കാത്തിരിക്കാൻ കഴിയുന്നില്ലെന്നാണ്’ ദുൽക്കര്‍ ആ പോസ്റ്റിന്റെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സൗബിനുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാത്രമല്ല  ചിത്രത്തില്‍ ദുല്‍ക്കറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തേക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും ഇക്ക - കുഞ്ഞിക്ക സംഗമത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 
 

#next

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍