പോണ്‍ സൈറ്റുകളുടെ നിരോധനം: സണ്ണി ലിയോണ്‍ പ്രതികരിക്കുന്നു
അശ്ലീല വെബ്സൈറ്റുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. എന്നാല്‍ എല്ലാവരും കത്തിരുന്നത് സണ്ണി ലിയോണിന്റെ പ്രതികരണമാണ്. എന്നാല്‍ ഇപ്പൊള്‍ സംഭവത്തില്‍ സണ്ണി മൗനം വെടിയുകയാണ്.
ഭർത്താവ് ഡാനിയേൽ വെബ്ബറിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് സണ്ണി നിരോധനത്തെപ്പറ്റി പ്രതികരിച്ചത്. വെബ്ബർ ധരിച്ചിരുന്ന ടീഷർട്ടിൽ സെക്‌സ് സെൽസ് എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയതും കാണാം. ഈ ചിത്രം നിരോധനത്തെപ്പറ്റിയുള്ള സണ്ണിയുടെ പ്രതികരണമായാണ് കരുതപ്പെടുന്നത്. 857 ഒളം അശ്ലീല വെബ്സൈറ്റുകള്‍ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.