ചിമ്പുവിന്റെ അച്ഛന്‍ ടി രാജേന്ദര്‍ ആശുപത്രിയില്‍, ആരാധകര്‍ പ്രാര്‍ത്ഥനയില്‍

കെ ആര്‍ അനൂപ്

ചൊവ്വ, 24 മെയ് 2022 (14:54 IST)
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമാണ് ടി രാജേന്ദര്‍.
ചിമ്പുവിന്റെ പിതാവ് കൂടിയായ അദ്ദേഹത്തിന് മെയ് 7 ന് കാര്‍ഡീയാക് എറെസ്റ്റ് ഉണ്ടായതായും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ കുടുംബാംഗങ്ങളും നടനും ചികിത്സയെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് വാര്‍ത്ത പുറത്തുവന്നത്.
 
ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ടി രാജേന്ദറിനെ ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 67 കാരനായ താരം തുടര്‍ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്കോ യുഎസിലേക്കോ പോകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍