ഈ ചിത്രം 'അയാള്‍ ശശി' എന്ന സിനിമക്കായി ചെയ്ത മാക്കോവര്‍ ആണ്.. ഇത് വച്ചാണ് ചിലര്‍ കള്ള വാര്‍ത്തകള്‍ അച്ചടിച്ചു കൊണ്ടിരിക്കുന്നത്... ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തും, നിര്‍മ്മാതാവുമായ Manoj Ramsingh നോട് ശ്രീനിയേട്ടന്‍ ആശുപത്രിയില്‍ നിന്നും ഫോണില്‍15 മിനിറ്റ് മുന്നേ സംസാരിച്ചത് താഴെ കൊടുക്കുന്നു.. ശ്രീനിയേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെ വരും...
'ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം' മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്.ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല.