ജീവിതകാലം മുഴുവനും മരുന്നു കഴിക്കേണ്ടിവരും; തന്റെ രോഗം വെളിപ്പെടുത്തി ഷെര്‍ലിന്‍ ചോപ്ര

സിആര്‍ രവിചന്ദ്രന്‍

ശനി, 30 നവം‌ബര്‍ 2024 (18:54 IST)
sherlyn
എസ്എല്‍ഇ അഥവാ ലൂപ്പസ് എന്ന രോഗമാണ് തനിക്കുള്ളതെന്ന് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ജീവിതകാലം മുഴുവനും മരുന്നു കഴിക്കേണ്ടിവരുമെന്നും ഷെര്‍ലിന്‍ ചോപ്ര ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2021ല്‍ രോഗം മൂലം കിഡ്‌നിക്ക് തകരാര്‍ സംഭവിച്ചുവെന്നും ബിഗ് ബോസ് താരം കൂടിയായ ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ഒരുതരം വൃക്ക രോഗമാണ് ലൂപ്പസ് നെഫ്രൈറ്റീസ്. ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ അവതാളത്തിലാക്കുകയും അവയവങ്ങളെ നശിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയും ചെയ്യുന്ന രോഗമാണിത്. ലൂപ്പസ് മൂലം ഉണ്ടാകുന്ന വൃക്കരോഗം വഷളാകാനും പിന്നീട് വൃക്കകള്‍ തകരാറിലാകാനും സാധ്യത കൂടുതലാണ്.
 
ഇതാണ് തന്നെ ഗര്‍ഭിണിയാകുന്നതില്‍ നിന്ന് തടയുന്നതെന്നും അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഇത് ഹാനി ഉണ്ടാക്കുമെന്നും അതിനാല്‍ തന്നെ അമ്മയാകുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടെന്നാണ് തന്നോട് ഡോക്ടര്‍മാര്‍ പറഞ്ഞതൊന്നും നടി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍