മലയാളത്തില്‍ ബാഡ് ഗേള്‍ ആകാന്‍ ഷെര്‍ലിന്‍ ചോപ്ര

വെള്ളി, 11 ജൂലൈ 2014 (11:48 IST)
നേരത്തെ ദക്ഷിണേന്ത്യന്‍  സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ഷെര്‍ലിന്‍ ചോപ്ര മലയാളത്തില്‍ അഭിനയിക്കുന്നു.നേരത്തെ കാമസൂത്ര എന്ന 3 d ചിത്രത്തിലെ ചൂടന്‍ രംഗങ്ങളിലൂടെയും പ്ലേബോയ് എന്ന പോണ്‍ മാഗസീനിലെ ചിത്രങ്ങളിലൂടേയും പ്രശസ്തയാണ് ഷെര്‍ലിന്‍

ഷാജി എം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷെര്‍ലിന്‍ മലയാളത്തിലെത്തുന്നത്.
ബാഡ് ഗേള്‍ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.വളര്‍ന്നു വരുന്ന ഒരു മോഡലിന്റെ റോളാണ് ചിത്രത്തില്‍ ഷെര്‍ലിന്റേത്.ചിത്രത്തില്‍ ഷെര്‍ലിന്‍ ഒരു പാട്ട് കൂടി പാടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ ചിത്രം  മലയാളത്തിലും തമിഴിലും റിലീസ് ചെയ്യാനാണ് സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷെര്‍ലിന്‍ എത്രത്തോളം ബാഡ് ഗേള്‍ ആകുമെന്നതാണ് മോളിവുഡ് ഉറ്റുനോക്കുന്നത്.



വെബ്ദുനിയ വായിക്കുക